എംപി ലാഡ്സ് ഫണ്ടിൽ ഉൾപ്പെടുത്തി കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി അനുവദിച്ച സൈഡ് വീൽ അറ്റാച്ച്ഡ് സ്കൂട്ടറുകളുടെ വിതരണം എം.കെ. രാഘവൻ എംപ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്ക് എംപി. ലാഡ്സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സൈഡ് വീല്‍ അറ്റാച്ച്ഡ് സ്കൂട്ടറുകള് വിതരണം ചെയ്തു.
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എംപി.
ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി.ഭിന്നശേഷിക്കാര്‍ക്ക് തടസരഹിതമായ യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ അവരുടെ സ്വാവലംബനവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് എംപി.പറഞ്ഞു. ടി.എം. അലിക്കുട്ടി, ചെറുമലയില്‍ കണാരന് , എം. അബ്ദുള്‍ ജിഹാഷ്, എം. മനോഹരന്, വി.എം. സാദിഖ്, എം.എം. ബാലന് നായര്‍ എന്നിവര്‍ക്കാണ് സ്കൂട്ടറുകള് ലഭിച്ചത്.
Tags : persons with disabilities