പുല്ലൂരാംപാറ: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോഴിക്കോടിന്റെ സ്വര്‍ണനേട്ടത്തിന് തുടക്കമിട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി കൃഷ്ണേന്ദു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപ് മത്സരത്തില്‍ 5.48 മീറ്റര്‍ ചാടിയാണ് കൃഷ്ണേന്ദു സ്വര്‍ണം നേടിയത്.
പേരാമ്പ്ര ചക്കിട്ടപ്പാറ നെല്ലിപ്പിള്ളി സജി-ബിന്ദു ദമ്പതികളുടെ മകളാണ് കൃഷ്ണേന്ദു. അനുശ്രീ, ശ്രീനന്ദ എന്നിവരാണ് സഹോദരങ്ങള്‍.
Tags :