ചേര്‍ത്തല ഡിപ്പോയില്‍ അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ടിരുന്ന ബസിനു മുകളില്‍ മരം വീണ നിലയില്‍.
ചേര്‍ത്തല: ശക്തമായ കാറ്റില്‍ മരം വീണ് കെഎസ്ആര്‍ടിസി ബസ് തകര്‍ന്നു. ചേര്‍ത്തല ഡിപ്പോയില്‍ അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ടിരുന്ന ബസിനു മുകളിലേക്കാണ് സമീപമുണ്ടായിരുന്ന കുറ്റന്‍ മരം വീണത്.
വെള്ളിയാഴ്ച പുലർച്ചെ മുന്നോടെയാണ് അപകടം. രണ്ടുദിവസം മുമ്പ് എത്തി ച്ച കൊടുങ്ങല്ലൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനു മുകളിലേക്കാണ് മരം വീണത്. ബസിനു മുകൾഭാഗവും ചില്ലുകളും തകർന്നു.
Tags : Nattuvishesham Local News KSRTC bus falling tree