സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പെന്ഷന് ഭവനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മുനിസിപ്പല്‍ മൈതാനത്ത് സമാപിച്ചു.
വിലക്കയറ്റം തടയുക, പെന്ഷന് പരിഷ്കരിക്കുക, ശമ്പള കമ്മിഷന് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, ക്ഷേമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് ഉപേക്ഷിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ്, ബിജു സെബാസ്റ്റ്യന്‍, വി.കെ. രാജീവ്, എ.എന്‍. ചന്ദ്രബാബു, വി.കെ. മാണി, ടി. ചെല്ലപ്പന്, വി.വി. ഫിലിപ്പ്, മോളിക്കുട്ടി മാത്യു, പി.പി. സൂര്യകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :