പ്രതീകാത്മക ചിത്രം
കുടയത്തൂര്: സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മപദ്ധതിയുടെ ഭാഗമായി സ്പെഷല് അസിസ്റ്റന്സ് ടു സ്റ്റേറ്റ്സ് ഫോര് ക്യാപിറ്റല് ഇന്വെസ്റ്റ്മെന്റ് പദ്ധതിയിലുള്പ്പെടുത്തി നിര്മാണം പൂര്ത്തിയാക്കിയ തൊടുപുഴ താലൂക്കിലെ കുടയത്തൂര് സ്മാര്ട്ട് വില്ലേജ് ഓഫീസിന്റെ മന്ദിരോദ്ഘാടനം 27നു രാവിലെ ഒമ്പതിന് മന്ത്രി എ.പി. അനില്കുമാര് നിര്വഹിക്കും. കുടയത്തൂര് സ്മാര്ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില് നടക്കുന്ന പരിപാടിയില് റോയ് കെ. പൗലോസ് എംഎല്എ അധ്യക്ഷത വഹിക്കും.
ഡീന് കുര്യാക്കോസ് എംപി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്, ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട്, റവന്യു വകുപ്പ് സ്പെഷല് സെക്രട്ടറി കെ. ജീവന് ബാബു, സബ് കളക്ടര് അനൂപ് ഗാര്ഗ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന്, കുടയത്തൂര് പഞ്ചയത്ത് പ്രസിഡന്റ് പുഷ്പ വിജയന്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം സുജ ചന്ദ്രശേഖരന്, കുടയത്തൂര് പഞ്ചായത്തംഗം ടി.കെ. തസ്നി തുടങ്ങിയവര് പ്രസംഗിക്കും.