x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ക​ള​റാ​ക്കാ​ൻ കു​ടും​ബ​ശ്രീ​യു​ടെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ത​യാ​ർ

വെബ് ഡെസ്ക്
Published: August 14, 2026 02:37 AM IST | Updated: August 14, 2026 02:37 AM IST

ചെ​ണ്ടു​മ​ല്ലി കൃ​ഷി​ത്തോ​ട്ട​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ.

ഒ​റ്റ​പ്പാ​ലം: ഓ​ണം ക​ള​റാ​ക്കാ​ൻ കു​ടും​ബ​ശ്രീ​യു​ടെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ത​യാ​ർ. ഇ​രു​പ​ത്തി ആ​റാം​വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ക്കം​കു​റ​ച്ച ചെ​ണ്ടു​മ​ല്ലി​കൃ​ഷി​യാ​ണ് വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യ​ത്.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്ളാ​യ ഷെ​രീ​ഫ, പ്ര​സീ​ത, സ​രി​ത, സ്മി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ട​ര​യേ​ക്ക​ർ ഭൂ​മി​യി​ൽ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു ചെ​ണ്ടു​മ​ല്ലി​കൃ​ഷി ചെ​യ്ത​ത്.

മീ​റ്റ​ന പ​ട​ശേ​ഖ​ര​ത്തി​ൽ തു​ട​ങ്ങി​യ ചെ​ണ്ടു​മ​ല്ലി പൂ ​കൃ​ഷി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി ക​ഴി​ഞ്ഞു. പൂ​ക്ക​ൾ വാ​ങ്ങു​ന്ന​തി​നും ഫോ​ട്ടോ ഷൂ​ട്ട​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് 19ാം മൈ​ൽ ജൂ​ബി​ലി മീ​റ്റ്ന റോ​ഡി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. കൃ​ഷി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ സാ​യി​കി​ര​ൺ, എ​ൻ.​കെ. ജ​യ​രാ​ജ​ൻ, കു​ടും​ബ​ശ്രീ നേ​തൃ​ത്വം, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​ർ​കൂ​ടി കൈ​കോ​ർ​ത്ത​തോ​ടെ കൃ​ഷി തു​ട​ങ്ങാ​ൻ ആ​ത്മ​വി​ശ്വാ​സം ല​ഭി​ച്ച​താ​യി അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

Tags : Nattuvishesham Districtnews Kudumbashree's

Recent News

Corehub Up