കോതനല്ലൂര്‍ ഇമ്മാനുവല്‍സ് സ്കൂളില്‍ നടക്കുന്ന 65-ാമത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോതനല്ലൂര്‍: 65-ാമത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവം "സാരംഗ്-2026' കോതനല്ലൂര്‍ ഇമ്മാനുവേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി മോന്‍സ് ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. നടിയും സംവിധായികയും നിര്‍മാതാവുമായ ഉണ്ണിമായ പ്രസാദ് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ജോസ്മോന് മുണ്ടയ്ക്കന് സുവനീര്‍ പ്രകാശനവും ആന്മരിയ ജോര്‍ജ് ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സ്കൂൾ മാനേജര്‍ ഫാ.കുര്യന് കാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിന്ദു പ്രസാദ്, ഹെഡ്മാസ്റ്റേര്‍സ് ഫോറം സെക്രട്ടറി കെ.പ്രകാശന്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സബ് ജില്ലയുടെ കീഴിലുള്ള 92 സ്കൂളുകളില്‍നിന്ന് 4100 ലധികം വിദ്യാര്‍ഥികളാണ് ആറു വരെ നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുന്നത്.
മേളയോടനുബന്ധിച്ച് പിടിഎയുടെ സഹകരണത്തോടെ മത്സരാര്‍ഥികള്‍ക്കും എസ്കോര്‍ട്ടിംഗ് ടീച്ചേഴ്സിനും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
Tags :