x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​റ​ങ്ങ​ലി​ച്ച് കു​ഴി​ത്തൊ​ളു; തോ​ക്കി​ന്‍റെ ഉ​റ​വി​ടം തേടുന്നു

വെബ് ഡെസ്ക്
Published: October 30, 2026 10:27 PM IST | Updated: October 30, 2026 10:37 PM IST

തോക്ക്


നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വ് സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ച​തി​ന്‍റെ​യും ന​ടു​ക്ക​ത്തി​ലാ​ണ് കു​ഴി​ത്തൊ​ളു എ​ന്ന ഗ്രാ​മം.പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​ര​മൊ​രു സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന നെ​റ്റി​ത്തൊ​ഴു സ്വ​ദേ​ശി സ​ന്തോ​ഷും ഭാ​ര്യ ശ്രീ​ജ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ദാ​രു​ണ സം​ഭ​വ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ​ന്തോ​ഷ് ക​രു​തി​ക്കൂ​ട്ടി ശ്രീ​ജ ജോ​ലി​ചെ​യ്യു​ന്ന കു​ഴി​ത്തൊ​ളു പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ഓ​ഫീ​സ് തു​റ​ന്ന​തി​നു പി​ന്നാ​ലെ ശ്രീ​ജ​യു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട സ​ന്തോ​ഷ് അ​വ​രെ പു​റ​ത്തേ​ക്കു വ​ലി​ച്ചി​റ​ക്കി ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കി.
സ​ന്തോ​ഷി​ന്‍റെ കൈ​വ​ശം റി​വോ​ൾ​വ​ർ എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​തും ഇ​തി​നു ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​തും ഉ​ൾ​പ്പ​ടെ പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

തോ​ക്കി​ന്‍റെ ഉ​റ​വി​ടം, ഉ​ട​മ​സ്ഥാ​വ​കാ​ശം, ലൈ​സ​ൻ​സ് രേ​ഖ​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ക്കാ​ൻ തോ​ക്കു​മാ​യി എ​ത്തി​യ​താ​ണോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു.
കു​ഴി​ത്തൊ​ളു​വി​ൽ കേ​ട്ട വെ​ടി​യൊ​ച്ച​യു​ടെ ഞെ​ട്ട​ലി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags :

Recent News

Corehub Up