x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ​ങ്ങ​ൾ പാ​ഴാ​യി;ല​ക്ഷ​ങ്ങ​ൾ പാ​ഴാ​യി;മു​ട്ടാ​ർ നീ​ർ​ച്ചാ​ലി​ൽ വീ​ണ്ടും പാ​യ​ലും പോ​ള​യും

വെബ് ഡെസ്ക്
Published: October 29, 2026 11:13 PM IST | Updated: October 29, 2026 11:13 PM IST

പ​ന്ത​ളം മു​ട്ടാ​ർ നീ​ർ​ച്ചാ​ലി​ൽ പാ​യ​ലും പോ​ള​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ നി​ല​യി​ൽ.

പ​ന്ത​ളം: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മു​ട്ടാ​ർ നീ​ർ​ച്ചാ​ൽ വൃ​ത്തി​യാ​ക്കി​യി​ട്ടും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തി​രു​ന്ന​തോ​ടെ മു​ട്ടാ​ർ നീ​ർ​ച്ചാ​ൽ ന​വീ​ക​ര​ണ പ​ദ്ധ​തി പാ​ഴാ​യി. 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് വൃ​ത്തി​യാ​ക്കി​യ നീ​ർ​ച്ചാ​ലി​ൽ വീ​ണ്ടും പാ​യ​ലും പോ​ള​യും കു​ള​വാ​ഴ​യും മാ​ലി​ന്യ​വും നി​റ​ഞ്ഞു. മാ​ലി​ന്യം നീ​ക്കി വൃ​ത്തി​യാ​ക്കി​യ നീ​ർ​ച്ചാ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും വെ​ളി​ച്ചം ക​ണ്ടി​ല്ല.

ക​ട​യ്ക്കാ​ട് - കി​ളി​വെ​ള്ളൂ​ർ പു​ഞ്ച​യി​ൽ​നി​ന്ന് പ​ന്ത​ളം, മു​ട്ടാ​ർ ക​വ​ല​ക​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കി ക​രി​ങ്ങാ​ലി​പ്പാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ വാ​ള​ക​ത്തി​നാ​ൽ പു​ഞ്ച​യി​ൽ പ​തി​ക്കു​ന്ന നീ​ർ​ച്ചാ​ലി​ന്‍റെ മു​ട്ടാ​ർ മു​ത​ൽ കി​ളി​വെ​ള്ളൂ​ർ പു​ഞ്ച വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ​ത്. 2,961 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള നീ​ർ​ച്ചാ​ലി​ൽ​നി​ന്ന് പാ​യ​ലും പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്തി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ടൈ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 16.7 ല​ക്ഷം രൂ​പ​യു​ടെ​യും 15 ല​ക്ഷം രൂ​പ​യു​ടെ​യും ര​ണ്ട് പ​ദ്ധ​തി​ക​ളാ​യാ​ണ് നീ​ർ​ച്ചാ​ൽ വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്തി​യ​ത്.നീ​ർ​ച്ചാ​ലി​ൽ​നി​ന്ന് ക​ര​യ്ക്കു ക​യ​റ്റി​യ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള 383 ട​ൺ മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള ക​മ്പ​നി നീ​ക്കം ചെ​യ്തി​രു​ന്നു. കി​ലോ​യ്ക്ക് എ​ട്ടു രൂ​പ നി​ര​ക്കി​ലാ​ണ് ന​ഗ​ര​സ​ഭ മാ​ലി​ന്യം നീ​ക്കി​യ​ത്. മാ​ലി​ന്യം വീ​ണ്ടും നീ​ർ​ച്ചാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ അ​രി​കി​ൽ വ​ല​കെ​ട്ടു​മെ​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​പ്പാ​യി​ല്ല.മു​ട്ടാ​ർ നീ​ർ​ച്ചാ​ൽ വൃ​ത്തി​യാ​ക്ക​ൽ പ​ദ്ധ​തി​യി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പാ​ളി​ച്ച സം​ഭ​വി​ക്കു​ന്ന​ത്. 

പ​ന്ത​ളം പ​ഞ്ചാ​യ​ത്ത് ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ നീ​ർ​ച്ചാ​ലി​ൽ​നി​ന്ന് കോ​രി​യെ​ടു​ത്ത് ക​ര​യി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് വീ​ണ്ടും ചാ​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ന​ഷ്‌​ട​മാ​യി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നു​ള്ള ചു​മ​ത​ല ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് ഇ​ത്ത​വ​ണ കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തി​രു​ന്ന​തോ​ടെ മാ​ലി​ന്യം വീ​ണ്ടും ഒ​ഴു​തി​യെ​ത്തു​ക​യാ​ണ്. പാ​യ​ലും പോ​ള​യും കു​ള​വാ​ഴ​യും മു​മ്പ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​യി നി​റ​ഞ്ഞ​തോ​ടെ നീ​ർ​ച്ചാ​ൽ പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി.

Tags :

Recent News

Corehub Up