x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളി​നും ക​മ്യൂ​ണി​റ്റിഹാ​ളി​നും സ്ഥ​ലം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

വെബ് ഡെസ്ക്
Published: July 24, 2026 02:47 AM IST | Updated: July 24, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: മു​ണ്ടേ​രി ഉ​ള്‍​വ​ന​ത്തി​ലെ വാ​ണി​യ​മ്പു​ഴ ഉ​ന്ന​തി​യി​ല്‍ പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളി​നും ക​മ്യൂ​ണി​റ്റി ഹാ​ളി​നും ക​രു​ളാ​യി ഉ​ള്‍​വ​ന​ത്തി​ലെ മു​ണ്ട​ക്ക​ട​വ് ഉ​ന്ന​തി​യി​ല്‍ അങ്കണവാ​ടി​ക്കും വ​നം​വ​കു​പ്പ് സ്ഥ​ലം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍.
വ​ന​ത്തി​നു​ള്ളി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലു​ള്ള​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​നംമ​ന്ത്രി വ​ന​ത്തി​നു​ള്ളി​ലെ 36 ഉ​ന്ന​തി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ല്‍ കേ​ട്ട് അ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന ഊ​ര് ഉ​ണ​ര്‍​വ് പ​ദ്ധ​തി നി​ല​മ്പൂ​ര്‍ മു​ണ്ടേ​രി ഉ​ള്‍​വ​ന​ത്തി​ലെ വാ​ണി​യ​മ്പു​ഴ ഉ​ന്ന​തി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യ​ത്തി​ല്‍ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യി ഏ​ഴു വ​ര്‍​ഷ​മാ​യി മു​ണ്ടേ​രി വി​ത്തു​കൃ​ഷി തോ​ട്ട​ത്തി​ലെ സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ക​ഴി​യു​ന്ന ത​ണ്ട​ന്‍​ക​ല്ല് ഉ​ന്ന​തി​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ണ്ട​ന്‍​ക​ല്ലു​കാ​ര്‍ മു​മ്പ് താ​മ​സി​ച്ചി​രു​ന്ന മു​ണ്ടേ​രി വ​ന​ത്തി​നു​ള്ളി​ലെ സ്ഥ​ലം വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യാ​ല്‍ ആ ​സ്ഥ​ലം ഉ​ട​ന്‍ കൈ​മാ​റും.
ഇ​വി​ടെ വാ​സ​യോ​ഗ്യ​മ​ല്ലെ​ങ്കി​ല്‍ പ​ക​രം ഭൂ​മി കേ​ന്ദ്ര അ​നു​മ​തി​യോ​ടെ ആ​റു മാ​സ​ത്തി​ന​കം കൈ​മാ​റാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ വ​ഹി​ച്ചു. വാ​ണി​യ​മ്പു​ഴ, ത​രി​പ്പ​പൊ​ട്ടി ഉ​ന്ന​തി​ക​ളി​ലാ​യി 43 അ​പേ​ക്ഷ​ക​രി​ല്‍ 39 കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള വ​നാ​വ​കാ​ശരേ​ഖ മ​ന്ത്രി കൈ​മാ​റി.

ര​ണ്ട് പേ​ര്‍​ക്കു​ള്ള രേ​ഖ ഒ​രു മാ​സ​ത്തി​ന​ക​വും ര​ണ്ട് പേ​രു​ടെ രേ​ക​ഖ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​നം​വ​കു​പ്പ് സ്‌​പെ​ഷ​ല്‍ റി​സ​ര്‍​വ് ഫോ​ഴ്‌​സി​ല്‍ 500 പേ​രെ നി​യ​മി​ക്കും. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും.

കാ​യി​കക്ഷ​മ​ത​യു​ള്ള ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ച്ച ശേ​ഷ​മേ മ​റ്റു​ള്ള​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കൂ. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ടി​നെ അ​റി​യു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ള്‍​ക്ക് ഗൈ​ഡ് കം ​ഗാ​ര്‍​ഡാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി ഇ​വ​ര്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​രം സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Nattuvishesham DistrictNews DeepikaNews schoo

Recent News

Corehub Up