ഉരുൾപൊട്ടലുണ്ടായ വട്ടത്തോട്ടിയിൽ സണ്ണിയുടെ സ്ഥലം.
ചെറുതോണി: ഇടുക്കിയിൽ വീണ്ടും ഉരുൾപൊട്ടൽ. വാത്തിക്കുടി പഞ്ചായത്തിൽ പതിനാലാം വാർഡിൽ മാലിക്കുത്തിനടുത്തു താമസിക്കുന്ന വട്ടത്തോട്ടിയിൽ സണ്ണിയുടെ പുരയിടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. അരയേക്കറോളം സ്ഥലം ഒലിച്ചുപോയി. വീട്ടിൽനിന്നു നൂറു മീറ്റർ മാറിയാണു സംഭവം. വലിയ ശബ്ദത്തോടെ മണ്ണും കല്ലും താഴോട്ടു പതിച്ചു. സണ്ണിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. തലച്ചിറപ്പടി വഴി കടന്നുപോകുന്ന കോളനി റോഡിനു താഴെയാണ് ഉരുൾ പൊട്ടലുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഏലവും ജാതിയുമൾപ്പെടെയുള്ള കൃഷികളെല്ലം നശിച്ചു.