നെടുമങ്ങാട്: നഗരസഭയിലെ 42 വാർഡുകളിലെയും എൽഡിഎഫ് സ്ഥനാർഥികളെ പ്രഖ്യാപിച്ചു. മുന്നണിയിൽ സിപിഎം 34 വാർഡുകളിലും സിപിഐ എട്ടു വാർഡുകളിലും മത്സരിക്കു
സിപിഎം ജില്ല കമ്മിറ്റി അംഗം അഡ്വ. ആർ. ജയദേവന്റെ നേതൃത്വത്തിലുള്ള പാനലിൽ നിലവിലെ ചെയർപേഴ്സൺ സി.എസ്. ശ്രീജ, നഗരസഭ മുൻ ചെയർമാൻ ആർ. മധു, മുൻ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.എസ്. ബിജു, സി. സാബു, ടി. ആർ. സുരേഷ് കുമാറും നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായരും സിറ്റിംഗ് കൗൺസിലർമാരായ എം. രാജേന്ദ്രൻ, എം. പി. സജിത മുൻ കൗൺസിലർമരായ സബീന ബീവി, എ. ഷാജി, ലിസി വിജയൻ, പി. ജി. പ്രേമചന്ദ്രൻ എന്നിവരും മത്സര രംഗത്തുണ്ട്. സ്ഥനാർത്തികളിൽ 24 പേർ പുതുമുഖങ്ങളാണ്.
വാർഡും, സ്ഥാനാർഥികളും ചുവടെ: കല്ലുവരമ്പ് -വി. സന്ധ്യ, ഇരിഞ്ചയം -പി. കെ. രാധാകൃഷ്ണപിള്ള, കുശർക്കോട് -എം. എസ്. ബിനു, പാളയത്തിൻമുകൾ -സി. എസ്. ശ്രീജ, ഉളിയൂർ -ആർ. മധു, മണക്കോട് -എം. പി. സജിത, നെട്ട -എൻ. സുനിൽകുമാർ, നഗരിക്കുന്ന്-എം. ശ്രീകേഷ്, കച്ചേരി-ടി.ആർ. സുരേഷ്, ടൗൺ-ജെ. കൃഷ്ണകുമാർ, മൂത്താംകോണം -എം. രമ്യ, കൊടിപ്പുറം -എ.കെ. സാജു, കൊല്ലങ്കാവ്- ലിസി വിജയൻ, പുലിപ്പാറ -അഡ്വ. ആർ.ജയദേവൻ,വാണ്ട -ശ്രീലക്ഷ്മി, പനക്കോട്ടേല- അഡ്വ. ലക്ഷ്മി, മുഖവൂർ -എസ്. അനിത, കൊറളിയോട് - പി.വി. രജി, പതിനാറാം കല്ല് -ജി.എസ്.രാഹുൽ, മന്നൂർക്കോണം - ജെ.ജോയ് ജോൺ, വലിയമല-പി. ഹരികേശൻ നായർ. തറട്ട-ബി. ഷൈലജ, ഇടമല- അൽഫോൺസ, പടവള്ളികോണം- വിലാസിനി, കണ്ണാറംകോട്-എൽ.മഞ്ജു, പറണ്ടോട്- സി. സാബു, മഞ്ച-എ. ഷാജി, ടി.എച്ച്.എസ്-എസ്.അൽഫിൻസ, പേരുമല-എൻ.ആമിന, മാർക്കറ്റ്- എസ്.സുമയ്യ, പതിനൊന്നാം കല്ല്- സുമിത ഷംനാദ്, പറമുട്ടം- എൻ. നിഷാദ്, പത്താംകല്ല്-സബീന ബീവി, കൊപ്പം-അസീല ബീവി, സന്നഗര്- എസ്.പ്രശാന്ത്, അരശുപറമ്പ്-പി.ജി. പ്രേമചന്ദ്രൻ, പേരയത്തുകോണം-ഡി. കുമാരി, പരിയാരം-പ്രമീള മനോജ്, ചിറയ്ക്കാണി- എസ്.എസ്.ബിജു, പുങ്കുംമൂട് -അഞ്ജലി രാജേന്ദ്രൻ, ടവർ-എം.രാജേന്ദ്രൻ നായർ, പൂവത്തൂർ -ലേഖ വിക്രമൻ.