എൽഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്.
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പാറമേക്കാവിന് മുന്നിൽനിന്ന് മാർച്ച് ആരംഭിച്ചു. പ്രതിഷേധ സമരം സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാസെക്രട്ടറി പി. ബാലചന്ദ്രൻ, സിപിഐ സംസ്ഥാന കൗണ്‍സിലംഗം പി. ബാലചന്ദ്രൻ, സിഐടിയു ജില്ലാസെക്രട്ടറി യു.പി. ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, സിപിഎം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരണ്‍, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, കോർപറേഷൻ കൗണ്‍സിലർമാർ പങ്കെടുത്തു.