പയ്യന്നൂര്‍: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഗാനം നിർമിച്ച് പ്രചാരണം നടത്തുന്നെന്നാണ് എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി പി. സന്തോഷ് തെരഞ്ഞെടുപ്പു കമ്മീഷനും പോലീസിലും നൽകിയ പരാതിയിൽ പറയുന്നത്.
സ്ഥാനാർഥിയെ വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടത്തുകയും ചെയ്യുന്ന പ്രചാരണ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വോട്ടർമാർക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നുവെന്നും ഇതവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.