ചെറുപുഷ്പ മിഷന് ലീഗ് കോതമംഗലം രൂപത വാര്‍ഷികവും കൗണ്‍സിലും
മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന് ലീഗ് കോതമംഗലം രൂപത വാര്‍ഷികവും കൗണ്‍സിലും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളില്‍ നടത്തി. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്ഷ മിഷന് ലീഗ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രൂപത പ്രസിഡന്റ് സജില്‍ ജോര്‍ജ് കല്ലപ്പിള്ളില് അധ്യക്ഷത വഹിച്ചു. നിര്‍മല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കൊച്ചുറാണി എസ്എച്ച്, ജനറല്‍ സെക്രട്ടറി ജെറി ജി.അറയ്ക്കല്‍, റീജണല്‍ ഓര്‍ഗനൈസര്‍ ആല്ബിന് ജോയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനവും മികച്ച ശാഖകള്‍ക്കും മേഖലകള്‍ക്കുമുള്ള പുരസ്കാരങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് മിഷന്‍ലീഗ് അംഗങ്ങളും പങ്കെടുത്തു.
Tags : Mission League Nattuvishesham District News