x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ​രി​ശോ​ധ​നാ​ കേ​ന്ദ്ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ നാ​ട്ടു​കാ​ർ


Published: March 1, 2026 07:29 AM IST | Updated: March 1, 2026 07:29 AM IST

അ​ങ്ക​മാ​ലി: എം​സി റോ​ഡി​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന യ​ന്ത്ര ഭാ​ഗ​ങ്ങ​ൾ സ്ഥി​ര​മാ​യി കൊ​ണ്ടു​വ​ന്നി​ട്ടി​ട്ടും അ​ധി​കാ​രി​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ. നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഈ ​അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് റോ​ഡി​നോ​ട് ചേ​ർ​ന്ന് കൊ​ണ്ടു​വ​ന്ന് ഇ​ട്ടി​രി​ക്കു​ന്ന ടാ​ർ സ്പ്രേ ​ചെ​യ്യു​ന്ന യ​ന്ത്ര​ഭാ​ഗ​വും പ്ലാ​ന്‍റും ഏ​റെ ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​ങ്ക​മാ​ലി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യ്ക്കാ​യി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ഈ ​നി​യ​മ​ലം​ഘ​നം എ​ന്ന​ത് വി​ചി​ത്ര​മാ​ണ്.

വ​ഴി​വാ​ണി​ഭ​ക്കാ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​ഭാ​ഗം കൈ​യ​ട​ക്കു​ക​യും അ​വി​ടെ​യെ​ത്തു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ത​ന്നെ നി​ർ​ത്തേ​ണ്ടി വ​രു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ദി​വ​സേ​ന ലോ​റി​ക​ളും ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ​ത​രം വാ​ഹ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി ഇ​വി​ടെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ഇ​തി​നി​ട​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി ഇ​ങ്ങ​നെ സ്ഥ​ലം കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​തു​മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ളും റോ​ഡി​ൽ ദീ​ർ​ഘ​സ​മ​യം നി​ർ​ത്തി​യി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്. അ​ല​ക്ഷ്യ​മാ​യി റോ​ഡ​രി​കി​ൽ ഇ​ട്ടി​രി​ക്കു​ന്ന ടാ​റിം​ഗ് യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Locals protest against unauthorized

Recent News

Corehub Up