തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ നവതി ആഘോഷത്തിന്റെ ലോഗോ പ്രകാശനം കെ. സുധാകരൻ എംപി നിർവഹിക്കുന്നു.
പേരാവൂർ : തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ ലോഗോ കെ. സുധാകരൻ എംപി പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു.
1936-യിൽ ആരംഭിച്ച സെന്റ് ജോൺസ് യുപി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്കു തുടക്കമായി. തൊണ്ണൂറിലധികം പരിപാടികൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
മുൻ മാനേജർ ഫാ. തോമസ് കൊച്ചു കരോട്ട്, സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് വരമ്പുങ്കൽ, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താണി, മദർ പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ, തൊണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് പൊട്ടങ്കൽ പഞ്ചായത്ത് മെംബർമാരായ രാജു ജോസഫ്, ബാബു, നൂറുദീൻ എന്നിവർ പ്രസംഗിച്ചു.
Tags : Logo released nattuvisesham local news