x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ക​യ​റു​ന്നി​ല്ല

വെബ് ഡെസ്ക്
Published: October 14, 2026 05:31 AM IST | Updated: October 14, 2026 05:31 AM IST

ആ​ലു​വ: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ അ​ർ​ധ​രാ​ത്രി ബൈ​പ്പാ​സി​ൽ ഇ​റ​ക്കി​വി​ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.
ഇ​വി​ടെ നി​ന്ന് ടൗ​ണി​ന് അ​ക​ത്തു​ള്ള ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കോ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലേ​ക്കോ പ​ല​പ്പോ​ഴും ഓ​ട്ടോ​റി​ക്ഷ പോ​ലും കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്.
രാ​വി​ലെ സൂ​പ്പ​ർ ഫാ​സ്റ്റ്, നോ​ൺ സ്റ്റോ​പ്പ് ബ​സു​ക​ൾ​ക്ക് സ​മ​യ​ലാ​ഭ​ത്തി​നാ​യി ആ​ലു​വ ടൗ​ണി​ൽ ക​യ​റേ​ണ്ട​തി​ല്ല. എ​ന്നാ​ൽ രാ​ത്രി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ, യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് എ​ന്നി​വ മു​ൻ​നി​ർ​ത്തി ടൗ​ണി​ലേ​ക്ക് ക​യ​റി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന് നേ​ര​ത്തെ കെ​എ​സ്ആ​ർ​ടി​സി എം​ഡി ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്.
എ​ന്നാ​ൽ ചി​ല ബ​സു​ക​ൾ ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ യാ​ത്ര​ക്കാ​രെ ന​ടു​റോ​ഡി​ൽ ഇ​റ​ക്കി​വി​ടു​ന്ന​താ​യാ​ണ് പ​രാ​തി.

രാ​ത്രി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ലും വ​ൺ​വേ ട്രാ​ഫി​ക്ക് നി​ർ​ബ​ന്ധ​മ​ല്ലാ​ത്ത​തി​നാ​ലും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്ക് മൂ​ന്ന് മി​നി​റ്റ് കൊ​ണ്ട് ന​ഗ​ര​ത്തി​ൽ ക​യ​റി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലൂ​ടെ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ക്കാ​വു​ന്ന​താ​ണ.


എ​റ​ണാ​കു​ള​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ​ക്ക് ആ​ലു​വ​യി​ലേ​ക്ക് ക​യ​റാ​നും പു​ളി​ഞ്ചോ​ടി​ലൂ​ടെ സാ​ധി​ക്കും.


ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ആ​യ​തി​നാ​ൽ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്കും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ടൗ​ണി​ൽ ക​യ​റി​യാ​ൽ ഉ​പ​കാ​ര​മാ​ണ്. പെ​രു​മ്പാ​വൂ​ർ വ​ഴി ഇ​ടു​ക്കി മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ളും രാ​ത്രി 11.30 മു​ത​ൽ പു​ല​ർ​ച്ചെ ആ​റ് വ​രെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ന്നാ​ണ്.


കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ രാ​ത്രി ആ​ലു​വ ടൗ​ണി​ൽ ര​ണ്ട് - മൂ​ന്ന് മി​നി​റ്റു​കൊ​ണ്ട് ക​യ​റി പോ​യാ​ൽ നി​ര​വ​ധി ഇ​ടു​ക്കി യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​കാ​ര​മാ​കും.


സ്ത്രീ​ക​ള​ട​ക്ക​മു​ള​ള യാ​ത്ര​ക്കാ​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ​മീ​പ​നം പൊ​ലി​സ് ഇ​ട​പെ​ട്ട് മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up