സുൽത്താൻ ബത്തേരി: മീനങ്ങാടി ഗവ. ആശുപത്രിയിൽ മരുന്നതിനായി ഫാർമസിക്ക് മുന്പിൽ ഏറെനേരം ക്യൂ നിൽക്കേണ്ടി വരുന്നത് രോഗികൾ വിനയാകുന്നു.
രോഗികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാർ ഇല്ലാത്തതാണ് ഇതിനു കാരണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യുവാണ് ഇവിടെയുള്ളത്. ചില ദിവസം രണ്ട് കൗണ്ടറും നോക്കാൻ ഒരാൾ മാത്രമാണ് ഉണ്ടാകൂ. രണ്ടുപേർ ഉള്ളപ്പോഴും ചിലനേരം വലിയ ക്യൂ ഉണ്ടാകാറുണ്ട്.
ചില ദിവസം ജീവനക്കാർ കൃത്യസമയത്ത് എത്തുന്നില്ലെന്ന ആക്ഷേപവും ഇവിടെ നിലനിൽക്കുന്നുണ്ട്. ഒ.പി. പരിശോധനയ്ക്ക് നാലിൽ കുറയാതെ ഡോക്ടർമാർ മുൻപ് ഉണ്ടായിരുന്നു. ഇപ്പോൾ പ്രധാന ഒ.പിയിൽ മിക്ക ദിവസങ്ങളിലും രണ്ട് ഡോക്ടർമാരാണുള്ളത്. ലാബ്, ഇഞ്ചക്ഷൻ മുറികളിലും വലിയ തിരക്കാണുള്ളത്. ലബോറട്ടറിയിലും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്
Tags : nattu vishesham Long queues Meenangadi