x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കു​മാ​ര​ൻ ത​ന്പി ഗാ​ന​സൗ​ര​ഭം അ​നു​ഭ​വി​പ്പി​ച്ച ഗാ​ന​ര​ച​യി​താ​വ്: മ​ന്ത്രി സി.​പി. ജോ​ണ്‍

വെബ്ഡെസ്ക്
Published: November 15, 2026 03:34 AM IST | Updated: November 15, 2026 03:34 AM IST

ക​മു​ക​റ അ​വാ​ർ​ഡ്, ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്ക് മ​ന്ത്രി സി.​പി. ജോ​ൺ സ​മ്മാ​നി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം:  ത​ന്‍റെ ഗാ​ന​ങ്ങ​ളി​ലൂ​ടെ ഇ​ല​ഞ്ഞി​പ്പൂ​വിന്‍റെ യും ക​സ്തൂ​രി​യു​ടെ​യും ഗ​ന്ധം  ആ​സ്വാ​ദ​ക​രെ അ​നു​ഭ​വി​പ്പി​ച്ച ഗാ​ന​ര​ച​യി​താ​വാ​ണ് ശ്രീ​കു​മാ​ര​ൻ ത​ന്പിയെന്ന് മ​ന്ത്രി സി.​പി. ജോ​ണ്‍. "ഇ​ല​ഞ്ഞി​പ്പൂ​മ​ണം ഒ​ഴു​കി വ​രു​ന്നു...' എ​ന്ന ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​ടെ  ഗാ​നം താ​ൻ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന ഒ ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ക​വ​ടി​യാ​ർ ഉ​ദ​യ് പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ക​മു​ക​റ ഫൗ​ണ്ടേ​ഷ​ന്‍റെ 28-ാമ​ത് ക​മു​ക​റ അ​വാ​ർ​ഡ്, ഗാ​ന​ര​ച​യി​താ​വും  സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കു സ​മ്മാ​നി​ച്ച്  പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി. ച​ല​ച്ചി​ത്ര രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​യിരുന്നു അ​വാ​ർ​ഡ് നൽകിയത്.  

ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ എ​ന്ന അ​ന​ശ്വ​ര ഗാ​യ​ക​ൻ ഏ​കാ​ന്ത​ത​യു​ടെ അ​പാ​ര​തീ​രം..,  വി​ല്ലും ശ​ര​വും കൈ​ക​ളി​ലേ​ന്തി​യ... എ​ന്നീ ഗാ​ന​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ  വേ​ദി​ക​ളി​ൽ പാ​ടു​ന്ന​ത് കേ​ൾ​ക്കാ​നു​ള്ള  വ​ലി​യ ഭാ​ഗ്യം ത​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.എ​ല്ലാ ഭാ​വ​ത്തി​ലു​മു​ള്ള  ഗാ​ന​ങ്ങ​ൾ പാ​ടു​വാ​നു​ള്ള അ​സാ​ധാ​ര​ണ സി​ദ്ധി ക​മു​ക​റ പ​രു​ഷോ​ത്ത​മ​ൻ എ​ന്ന ഗാ​യ​ക​നു ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു മ​റു​പ​ടി  പ്ര​സം​ഗ​ത്തി​ൽ ശ്രീ​കു​മാ​ര​ൻ ത​ന്പി  അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​വ​ട്ടാ​റി​ൽ കു​ടും​ബ​വ​ക​യാ​യ സ്കൂ​ളി​ലെ  പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ് തി​രു​ന്ന കു​മു​ക​റ യേ​ശു​ദാ​സി​നെപ്പോ​ലെ സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​ത്ത​ത് കു​ടും​ബ​ത്തോ​ടും  ഉ​ദ്യോ​ഗ​ത്തോ​ടു​മു​ള്ള  ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കാ​ര​ണ​മാ​ണെ​ന്നും ശ്രീ​കു​മാ​ര​ൻ ത​ന്പി പ​റ​ഞ്ഞു.ശ്രീ​കു​മാ​ര​ൻ ത​ന്പി സാ​ർ സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും  ഗാ​ന​രം​ഗ​ങ്ങ​ളു​ടെ  ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തും  ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​ലെ  ന​ഷ്ട​മാ​യി​രു​ന്നു​വെ​ന്ന് ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ ത​മി​ഴ് - മ​ല​യാ​ളം അഭിനേത്രി രാ​ധ പ​റ​ഞ്ഞു.  ച​ട​ങ്ങി​ൽ ക​മു​ക​റ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്  രാ​ജീ​വ് ഒ​എ​ൻ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ദ​യ് സ​മു​ദ്ര സി​എം​ഡി എ​സ്.​ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഡി. ​ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്ന പ്ര​സം​ഗി​ച്ചു.ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​ൻ ക​മു​ക​റ ശ്രീ​കു​മാ​ർ ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കു ഉ​പ​ഹാ​രം ന​ൽ​കി. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി​യും  ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍റെ മ​രു​മ​ക​നു​മാ​യ പി.​വി. ശി​വ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മ​ക​ൾ ഡോ. ​ആ​ർ.​ശ്രീ​ലേ​ഖ ന​ന്ദി പ​റ​ഞ്ഞു.തു​ട​ർ​ന്ന്  "ഹൃ​ദ​യ​ഗാ​ന​ങ്ങ​ളു​ടെ  ശ്രീ​വ​സ​ന്തം' എ​ന്ന ശ്രീ​കു​മാ​ര​ൻ ത​ന്പി ഗാ​ന​ന്ധ്യ ന​ട​ന്നു. നേ​ര​ത്തെ സൂ​ര്യ ഗാ​ഥ ഗാ​യ​ക വൃ​ന്ദം, ശ്രീ​ര​ഞ്ജി​നി എ​ന്നീ സം​ഘ​ട​ന​ക​ൾ ശ്രീ​കു​മാ​ര​ൻ ത​ന്പി ഗാ​ന​മാ​ലി​ക അ​വ​ത​രി​പ്പി​ച്ചു.

Tags : malayala cinima, NattuVishesham DistrictNews Sreekumaran Thampi:

Recent News

Corehub Up