എം.വി. ഗോവിന്ദന്
തൊടുപുഴ: അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട മഷികല്ലേല്‍ സുമതിയുടെ ഭര്‍ത്താവ് രവിയെയും മകന് രതീഷിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സന്ദര്‍ശിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന രതീഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. ദുരന്തത്തിനു ശേഷം കോളപ്രയില്‍ താമസിക്കുന്ന മകള്‍ രസ്നയുടെ വീട്ടിലാണ് രവിയും മകന് രതീഷും കഴിയുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം പിന്നീട് പുത്തേട്ട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും എത്തി. ക്യാമ്പില്‍ കഴിയുന്ന 28 പേര്‍ക്ക് കമ്പിളി പുതപ്പുകളും കൈമാറി.
ക്യാമ്പിലുള്ള എട്ടോളം പേര്‍ക്ക് വാസയോഗ്യമായ വീടുകള്‍ വേണം. 2013ല്‍ ട്രൈബല്‍ വകുപ്പിന്റെ ധനസഹായത്തോടെ കാഞ്ഞാര്‍-പുള്ളിക്കാനം റോഡിന് സമീപം പുത്തേട്ട് ഭാഗത്ത് നിര്‍മിച്ച പുതുവീട്ടില്‍ ജയിംസ്, കാഞ്ഞിരക്കുടിയില് പ്രസാദ് ചന്ദ്രന്, പാത്തിക്കപ്പാറയില്‍ ലോയിസ് ലേവി, പുത്തന്‍പുരയ്ക്കല്‍ സെലിന് ജോസഫ്, കൊച്ചുപറന്പില്‍ സാറാമ്മ ജേക്കബ്, ചായംപ്ലാക്കല്‍ ബിനോയി ലോറന്‍സ് എന്നിവര്‍ക്കാണ് പുതിയ വീടുകള്‍ വേണ്ടത്. ഈട്ടിക്കാനം കൊച്ചുവീട്ടില്‍ കെ.എന്‍. സുരേഷ്, സഹോദരന് കെ.എന്‍. ജയന് എന്നിവരുടെ വീടുകളും അപകടഭീഷണിയിലാണ്.
Tags : Nattuvishesham Local News M.V. Govindan Sumati Urupattal