ാലുമേൽ പുഞ്ചയിലെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: പഞ്ചായത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന മാലുമേൽ പുഞ്ചയിൽ വിത്ത് വിതച്ചു. 150 ഏക്കറിലധികമുള്ള പുഞ്ചയിലെ 100 ഏക്കറിൽപ്പരം സ്ഥലത്താണ് ഇപ്പോൾ കൃഷി നടത്തുന്നത്.
കുട്ടനാട്ടുകാരായ ഷാജി, ദേവസ്യ ആന്റണി എന്നിവരാണ് മാലുമേൽ പുഞ്ച നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിൽ കുട്ടനാടൻ മാതൃകയിൽ ഇവിടെ കൃഷി നടത്തുന്നത്.
നൂറിലധികം കർഷകർക്ക് ഉടമസ്ഥാവകാശമുള്ളതാണ് മാലുമേൽ പുഞ്ച. എട്ടു വർഷമായി മികച്ച രീതിയിൽ വിളവ് ലഭിക്കുന്നുണ്ട്.പ്രകൃതി ഭംഗിയാൽ ആകർഷകമായ ഇവിടം കാർഷിക ടൂറിസം മേഖല കൂടിയാണ്. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ജയപ്രകാശും ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേലും ചേർന്ന് വിത്ത് വിത ഉദ്ഘാടനം ചെയ്തു.
മാലുമേൽ പുഞ്ച കർഷകസമിതി പ്രസിഡന്റ് ആർ. രവീന്ദ്രൻ പിള്ള അധ്യക്ഷ വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി സജു, നാസർ പാട്ട ക്കണ്ടത്തിൽ, കുറ്റിയിൽ സജീവ്, സമിതി സെക്രട്ടറി കുറ്റിയിൽ ഇബ്രാഹിംകുട്ടി, സമിതി അംഗങ്ങളായ സജിത്ത് കൃഷ്ണ, കെ.ആർ. സജീവ്, മാലുമേൽ സുരേഷ്, റഹിം കുഞ്ഞ്, വിജയ കുമാർ,യൂസഫ് കുഞ്ഞ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags :