x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ


Published: April 27, 2026 11:06 PM IST | Updated: April 27, 2026 11:06 PM IST

ബിനു കോശി

ഹ​രി​പ്പാ​ട്: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​തു​കു​ളം ചെ​മ്പ​ക​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ ബി​നു കോ​ശി (50) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര സ്വ​ദേ​ശി സ​ജി(46)ക്കാ ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബി​നു കോ​ശി​യു​ടെ ഭാ​ര്യ സ​ജി​യു​ടെ സ​ഹോ​ദ​രി​യി​ൽനി​ന്ന് ഒ​രുല​ക്ഷം രൂ​പ ക​ട​മാ​യി വാ​ങ്ങി​യി​രു​ന്നു. ഈ ​തു​ക തി​രി​കെ ചോ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നു​വും സ​ജി​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. സം​ഭ​വ​ദി​വ​സം ബി​നു​വി​ന്‍റെ വീ​ടി​നു മു​ന്നി​ലെ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട സ​ജി​യെ പ്ര​തി ചീ​ത്ത​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ​ജി അ​വി​ടെനി​ന്ന് മ​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, വീ​ട്ടി​നു​ള്ളി​ൽനി​ന്ന് ക​ത്തി​യു​മാ​യി ഓ​ടി​യെ​ത്തി​യ ബി​നു സ​ജി​യെ പി​ന്തു​ട​ർ​ന്ന് ക​ഴു​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ജി​യെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Man arrested for nattuvishesham local news

Recent News

Corehub Up