x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്പാ​ട്ടൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം

വെബ്ഡെസ്ക്
Published: November 15, 2026 02:31 AM IST | Updated: November 15, 2026 02:31 AM IST

ക​ട​പ്പാ​ട്ടൂ​ര്‍ ക്ഷേ​ത്ര​മൈ​താ​ന​ത്ത് പ​ണി​തീ​ര്‍​ത്ത പൊലിസ് എ​യ്ഡ്പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്‍​ഡി​ഒ ഷാ​ഹി​ന രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ലാ: ക​ട​പ്പാ​ട്ടൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് 17ന് ​രാ​വി​ലെ 10ന് ​തു​ട​ക്ക​മാ​കും.

കു​ളി​ക്ക​ട​വ്, വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, സൗ​ജ​ന്യ ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദ, ഹോ​മി​യോ ഡോ​ക്‌​ട​ര്‍​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കും. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് വി​രി വ​യ്ക്കാ​ന്‍ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ എ​സി, നോ​ണ്‍ എ​സി മു​റി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ത​ത്വ​മ​സി അ​ന്ന​ദാ​ന പ​ദ്ധ​തി​തി​യും ദേ​വ​സ്വം ന​ട​ത്തി വ​രു​ന്നു. ക്ഷേ​ത്ര മൈ​താ​ന​ത്ത് പ​ണി​തീ​ര്‍​ത്ത പൊലി​സ് എ​യ്ഡ്പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്‍​ഡി​ഒ ഷാ​ഹി​ന രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

17നു ​രാ​വി​ലെ 10ന് ​തീ​ര്‍​ഥാ​ട​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും അ​ന്ന​ദാ​ന പ​ദ്ധ​തി​യു​ടെയും ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും.ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബി. ​നാ​യ​ര്‍ അധ്യക്ഷത വഹിക്കും. 11.30ന് ​അ​ന്ന​ദാ​നം ആ​രം​ഭി​ക്കും.

ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബി. ​നാ​യ​ര്‍, സെ​ക്ര​ട്ട​റി സ​തീ​ഷ് ക​ല്ല​ക്കു​ളം, ട്ര​ഷ​റ​ർ കെ.​ആ​ര്‍. ബാ​ബു, ക​മ്മി​റ്റി​യം​ഗം ര​വി ക​രു​വാ​കു​ള​ത്തി​ല്‍, ഗോ​പ​കു​മാ​ര്‍, ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ ചെ​റു​ക​ര, മ​നോ​ജ് പു​തി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Kadappattoor Temple Nattuvishesham DistrictNews

Recent News

Corehub Up