x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ലം തൊ​ട്ട​രി​കെ: ദേ​ശീ​യ​പാ​ത​യി​ൽ മ​ര​ണ​ക്കെ​ണി​ക​ൾ

വെബ്ഡെസ്ക്
Published: November 7, 2026 10:39 PM IST | Updated: November 7, 2026 10:39 PM IST

ദേ​ശീ​യ​പാ​ത​യി​ൽ ക​ടു​വാ​പ്പാ​റ​യ്ക്കു സ​മീ​പം റോ​ഡ് ഇ​ടി​ഞ്ഞ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു.

ക​ട്ട​പ്പ​ന: മ​ണ്ഡ​ല​കാ​ല​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ ദേ​ശീ​യ​പാ​ത 183ൽ ​മ​ര​ണ​ക്കെ​ണി​ക​ൾ തു​ട​രു​ക​യാ​ണ്. മു​ണ്ട​ക്ക​യ​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നും ഇ​ട​യി​ൽ പ​ല​യി​ട​ത്തും റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ള​ഞ്ഞ​ങ്ങാ​നം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കുപോ​ലും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്. ക​ടു​വാ​പ്പാ​റ​യ്ക്കും മു​റി​ഞ്ഞ​പു​ഴ​യ്ക്കും ഇ​ട​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് പ​ണി പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ഇ​വി​ടെ നി​ല​വി​ൽ ഒ​റ്റ​വ​രി​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. അ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ക്കു​രു​ക്കും ഉ​ണ്ടാ​കു​ന്നു​ണ്ട്. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​രു​ക്ക് രൂ​ക്ഷ​മാ​കും.
വാ​ഹ​നാ​പ​ക​ട​ങ്ങ​ളെത്തു​ട​ർ​ന്നും ക​ന​ത്ത മ​ഴ​യി​ലും ത​ക​ർ​ന്ന ക്രാ​ഷ് ബാ​രി​യ​റു​ക​ളും പ​ല​യി​ട​ത്തും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന നി​ല​യി​ലാ​ണ്.

ചി​ല​യി​ട​ത്ത് ക​യ​ർ ഉ​പ​യോ​ഗി​ച്ച് ക്രാ​ഷ് ബാ​രി​യ​ർ കെ​ട്ടി​നി​ർ​ത്തി​യി​ട്ടു​ണ്ട്. പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന ക്രാ​ഷ് ബാ​രി​യ​റു​ക​ൾ ഇ​പ്പോ​ഴും അ​ങ്ങ​നെത​ന്നെ കി​ട​ക്കു​ക​യാ​ണ്.

മ​ഴ​യ​ത്ത് റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ മ​ണ്ണും ക​ല്ലും പാ​ത​യോ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കും. പ​ല​യി​ട​ത്തും വ​ലി​യ പാ​റ​ക​ൾ ഇ​പ്പോ​ഴും റോ​ഡിന്‍റെ വ​ശ​ത്ത് കി​ട​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മ​ണ്ഡ​ല​കാ​ല​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക്കെ​ണി​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ തീ​ർ​ഥാ​ട​ന​കാ​ലം അ​പ​ക​ട​ങ്ങ​ളു​ടേ​താ​കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : National Highway Nattuvishesham DistrictNews DeepikaNews

Recent News

Corehub Up