x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ പു​ര​സ്കാ​ര​ങ്ങ​ൾനാ​ളെ സ​മ്മാ​നി​ക്കും

വെബ് ഡെസ്ക്
Published: October 29, 2026 11:42 PM IST | Updated: October 29, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ക്ഷേ​ത്ര​ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മ​ണ്ണാ​റ​ശാ​ല​യു​ടെ പ​വി​ത്ര​മാ​യ പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഇ​ല്ലം ഏ​ർ​പ്പെ​ടു​ത്തി​യ പ​ന്ത്ര​ണ്ടാ​മ​ത് മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ പു​ര​ളെ സ​മ്മാ​നി​സ്കാ​ര​ങ്ങ​ൾ നാ​ളെ 3.30ന് ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ഗീ​തം, വാ​ദ്യം, നൃ​ത്തം, നാ​ട്യം എ​ന്നീ നാ​ല് മേ​ഖ​ല​ക​ളി​ലാ​യി പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രാ​യ നെ​ടു​മ​ങ്ങാ​ട് ശി​വാ​ന​ന്ദ​ൻ (ഗീ​തം), പാ​റ​ശാ​ല ര​വി (വാ​ദ്യം), ക​ലാ​മ​ണ്ഡ​ലം സു​മ​തി (നൃ​ത്തം), ക​ലാ​മ​ണ്ഡ​ലം ഗി​രി​ജ (നാ​ട്യം) എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത്. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

വൈ​കി​ട്ട് 3.30ന് ​ന​ട​ക്കു​ന്ന പു​ര​സ്കാ​ര​ദാ​ന സ​മ്മേ​ള​നം വ​നി​താ-​ശി​ശു​ക്ഷേ​മ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​തി​ർ​ന്ന കു​ടും​ബാം​ഗം എം.​ജി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​നി​രൂ​പ​ക​ൻ എ​ൻ.​പി. വി​ജ​യ​കൃ​ഷ്ണ​ൻ പു​ര​സ്കാ​ര​ദാ​ന ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. കു​ടും​ബ കാ​ര​ണ​വ​ർ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, ഇ​ള​യ കാ​ര​ണ​വ​ർ എം.​കെ. കേ​ശ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​ര​ദാ​ന​വും, മു​തി​ർ​ന്ന കു​ടും​ബാം​ഗം എം.​എ​സ്. വാ​സ​ൻ പ്ര​ശം​സാ​പ​ത്ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും.

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വൃ​ന്ദ എ​സ്. കു​മാ​ർ സ​മാ​ദ​ര​ണ​വും, പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ചേ​പ്പാ​ട് എ.​ഇ. വാ​മ​ന​ൻ ന​മ്പൂ​തി​രി ആ​ശം​സ​യും അ​ർ​പ്പി​ക്കും. അ​ന​ഘാ സാ​വി​ത്രി, ഗൗ​രി സാ​വി​ത്രി എ​ന്നി​വ​രു​ടെ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ എ​സ്. നാ​ഗ​ദാ​സ് സ്വാ​ഗ​ത​വും എ​ൻ. ജ​യ​ദേ​വ​ൻ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.

Tags :

Recent News

Corehub Up