പ്രതീകാത്മക ചിത്രം
നിലന്പൂർ: മന്പാട് ഫ്രണ്ട്സ് സോക്കർ കപ്പ് മിനി അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് നവംബർ ആറിന് തുടങ്ങും. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെറ്ററൻസ്, അണ്ടർ 20, ഓപ്പണ്‍ ഇനങ്ങളിലായി മൂന്ന് മാച്ചുകളായാണ് ഇത്തവണ നടക്കുക. ഓപ്പണ്‍ ടൂർണമന്റെിൽ ദേശീയ, സംസ്ഥാന ടൂണ്മെന്റുകളിലെ മികച്ച താരങ്ങൾ വിവിധ ക്ലബുകൾക്കായി ഇറങ്ങും. ദേശീയ, സംസ്ഥാന മുൻ താരങ്ങൾ ഉൾപ്പെടെ പ്രമുഖർ വെറ്ററൻസ് ടൂർണമെന്റിൽ കളിക്കും. മികച്ച യുവ താരങ്ങൾ അണ്ടർ 20 മത്സരങ്ങളിലും പങ്കെടുക്കും.
രാത്രി ഏഴിനാണ് കിക്കോഫ്. ആദ്യം വെറ്ററൻസ് മത്സരങ്ങളും തുടർന്ന് അണ്ടർ 20, ഓപ്പണ്‍ മത്സരങ്ങളും അരങ്ങേറും. വിന്നേഴ്സ് പ്രൈസ് മണിയായി രണ്ട് ലക്ഷവും റണ്ണേഴ്സ് പ്രൈസ് മണിയായി ഒരു ലക്ഷവും നൽകും. ടൂർണമെന്റിൽനിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്ലബ്ബിന്റെ പുരോഗതിക്കുമായി ഉപയോഗിക്കും. ആദ്യദിനത്തിലെ വരുമാനം മേഖലയിലെ നിർധന രോഗികൾക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഫ്രണ്ട്സ് ഗ്രൗണ്ടിൽ പുതുതായി നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം ടൂർണമെന്റ്ിനോടനുബന്ധിച്ച് നടക്കും.
വാർത്താ സമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എൻ.സി. മുസദിഖ്, കണ്‍വീനർ പി. ഉമറുൽ ഫാറൂഖ്, ട്രഷറർ സിദീഖ്, രക്ഷാധികാരി അഷ്റഫ് ടാണ, ഭാരവാഹികളായ അബ്ദുറഹ്മാൻ എന്ന പൂങ്കു, കെ.പി. ഫാസിൽ, കെ.പി. ശുഹൈബ് എന്നിവർ പങ്കെടുത്തു.
Tags :