x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം; തി​ങ്ക​ളാ​ഴ്ച തു​റ​ന്നേക്കുംതി​ങ്ക​ളാ​ഴ്ച തു​റ​ന്നേക്കും

വെബ് ഡെസ്ക്
Published: October 30, 2026 02:00 AM IST | Updated: October 30, 2026 02:00 AM IST

ആ​ലു​വ മേ​ല്‍​പ്പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കുരു​ക്ക്.

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ലെ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പ​ഴ​യ പാ​ലം അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത് ര​ണ്ടാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്ന​തോ​ടെ ആ​ലു​വ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ദേ​ശീ​യ​പാ​ത​യ്ക്ക് പു​റ​മേ ഇ​ട​റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ ഇ​ന്നും ഏ​റെ നേ​രം കു​ടു​ങ്ങി​ക്കി​ട​ന്നു. അ​ഞ്ച് മി​നി​റ്റ് യാ​ത്ര​യ്ക്ക് പ​ല​പ്പോ​ഴും ഇ​രു​പ​ത് മി​നി​റ്റ് വേ​ണ്ടി വ​രു​ന്ന​താ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ ര​ണ്ട് ദി​ശ​യി​ലും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.  ഭാ​ര​വ​ണ്ടി​ക​ൾ ദേ​ശീ​യ​പാ​ത ഒ​ഴി​വാ​ക്കി മ​റ്റ് റോ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ലെ തോ​ട്ടും​മു​ഖം മേ​ഖ​ല​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​മ​ർ​ന്നു.  ചൊ​വ്വ​ര, ക​ടു​ങ്ങ​ല്ലൂ​ർ, പാ​താ​ളം തു​ട​ങ്ങി​യ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ദേ​ശം പാ​ല​ത്തി​ൽ ഒ​രു വ​രി ഗ​താ​ഗ​തം അ​നു​വ​ദി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി  ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി രൂ​ക്ഷ​മാ​കും. 

 ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന്‍റെ മൂ​ന്ന് ആ​ർ​ച്ചു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ഴ​യ കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് മു​ഴു​വ​നാ​യി നീ​ക്കി. ക​ര​യി​ൽ തൊ​ടു​ന്ന ര​ണ്ടി​ട​ത്തും പാ​ല​ത്തി​ൽ ര​ണ്ടി​ട​ത്തു​മാ​യാ​ണ് കോ​ൺ​ക്രീ​റ്റ് ഇ​ള​ക്കി​ക്ക​ള​ഞ്ഞ​ത്. പാ​ല​ത്തി​ലെ സ്പാ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള നാ​ല് എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ളി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് ഇ​ള​ക്കി​ക്ക​ള​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന് കു​റു​കെ​യാ​യി റെ​യി​ലു​ക​ൾ​വ​ച്ച് വെ​ൽ​ഡ് ചെ​യ്യും. അ​തി​നു ശേ​ഷം സി​മ​ന്‍റും ക​മ്പി​യും ചേ​ർ​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്യും.

ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ നാ​ലി​ട​ത്തും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ബാ​ക്കി മൂ​ന്നു​ദി​വ​സം ന​ന​യ്ക്കാ​നും സെ​റ്റ് ആ​കാ​നും ല​ഭി​ക്കും. എ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച തു​റ​ന്ന് കൊ​ടു​ക്കാ​നാ​കു​മെ​ന്ന് എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.  ഇ​തി​നി​ട​യി​ൽ ദേ​ശം പാ​ല​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യും പൂ​ർ​ത്തി​യാ​കും. റോ​ഡി​ൽ ഒ​രു വ​രി ഗ​താ​ഗ​തം അ​നു​വ​ദി​ച്ചാ​ണ് ദേ​ശ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ക. ചൊ​വ്വാ​ഴ്ച്ച​യോ​ടെ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​കും. ന​വം​ബ​ർ എ​ട്ടാം തീ​യ​തി വ​രെ അ​ട​ച്ചി​ടു​മെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. മ​ഴ​മാ​റി നി​ന്ന​താ​ണ് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​കാ​ൻ കാ​ര​ണം.
ത​യാറാ​ക്കി​യ​ത്: ബോ​ബ​ൻ ബി. കി​ഴ​ക്കേ​ത്ത​റ

Tags :

Recent News

Corehub Up