മാതാ ജെട്ടി പാലം വൃത്തിയാക്കുന്നു.
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് കത്തോലിക്കാ കോൺഗ്രസിന്റെ സാമുഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മാതാ ജെട്ടി പാലം വൃത്തിയാക്കി. നഗരത്തിലെ ഏറ്റവും പ്രധാനപെട്ട ഭാഗത്തെ പാലത്തിലൂടെ കാൽനടയാത്രപോലും ബുദ്ധിമുട്ടാണ്. പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ച് പൊട്ടിപ്പൊളിഞ്ഞ നടക്കല്ലുകൾ പുനഃസ്ഥാപിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ശുചീകരണം വാർഡ് കൗൺസിലർ ഷേർലി ആന്റണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് മുകളേൽ, യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് പൂമറ്റം, പ്രസിഡന്റ് ബിനു സ്കറിയ, തോമസ് കൊറണ്ടകാട്, ടോമി ജോസഫ് പൂണിയിൽ, ലെനു തോമസ്, ടോമി കടവൻ, ദേവസ്യ പുള്ളിക്കാശേരി, സ്മിതാ തോമസ്, രജ്ഞിനി ലെനു, ജയമ്മ, സോണിയ, ജെസി, തങ്കച്ചൻ വട്ടത്തറ, ഫിലിപ്പ്, ജയ്മോൻ, ചാക്കോച്ചൻ, ലിജോമോൻ, ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Mata Jetty