മാതൃ-പിതൃവേദി പുളിങ്കുന്ന് ഫൊറോന കലോത്സവത്തിന്റെ ലോഗോ ലുമിനാ-2026 പ്രകാശനം കർദിനാൾ മാർ ജോർജ് കൂവക്കാട് നിർവഹിക്കുന്നു.
പുളിങ്കുന്ന്: മാതൃവേദി-പിതൃവേദി പുളിങ്കുന്ന് ഫൊറോന കലോത്സവം ലോഗോ പ്രകാശനം കർദിനാൾ മാർ ജോർജ് കൂവക്കാട് നിർവഹിച്ചു.
ഡയറക്ടർ ഫാ. സിറിയക് പഴയമഠം, കായൽപ്പുറം പള്ളി വികാരി ഫാ. അഗസ്റ്റിൻ പൊങ്ങനാതടം, മാതൃവേദി അതിരൂപത ജോ. സെക്രട്ടറി ഗ്രേസിറിയ സക്കറിയാ നെല്ലുവേലി, സണ്ണി അഞ്ചിൽ, ബീന ജോസഫ്, ജാൻസി ജോസഫ്, ജോളി ജോസഫ്, കുര്യൻ ജോസഫ്, റോയ് പുതുവീട്ടിൽകളം തുടങ്ങിയവർ പങ്കെടുത്തു.
പുളിങ്കുന്ന് ഫൊറോന പള്ളി പാരീഷ് ഹാളിൽ മാർച്ച് ഒന്നിന് നടക്കുന്ന രചനാമത്സരത്തിൽ കവിതാരചന, കഥാരചന, ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, ക്വിസ് എന്നിവയും മേയ് 9ന് നടക്കുന്ന അവതരണ മത്സരത്തില്‍ ലളിതഗാനം, പ്രസംഗം, മാർഗംകളി, കോലടികളി, സംഘഗാനം, സാമൂഹിക നാടകം എന്നിവയും നടത്തുന്നു.
മാർഗംകളി മാതൃവേദിക്കും കോലടികളി പിതൃവേദിക്കും മാത്രമായും സംഘഗാനം, സാമൂഹ്യനാടകം സംയുക്തമായും മറ്റെല്ലാം മത്സരങ്ങളും മാതൃവേദിക്കും പിതൃവേദിക്കും വേറെയായിരിക്കും.
കലോത്സവത്തിനായി 51 പേർ അടങ്ങുന്ന സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി. പുളിങ്കുന്ന് ഫൊറോനാ വികാരി ഫാ. ടോം പുത്തൻകളം (രക്ഷാധികാരി), മാതൃവേദി-പിതൃവേദി ഫൊറോനാ ഡയറക്ടർ ഫാ. സിറിയക് പഴയമഠം (ചെയർമാൻ), പിതൃവേദി ഫൊറോനാ പ്രസിഡന്റ് സണ്ണി അഞ്ചിൽ (ജനറൽ കൺവീനർ), ജാൻസി ജോസഫ് ( സെക്രട്ടറി), കുര്യൻ ജോസഫ് (ട്രഷറർ).