മാവിന്മൂട് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കൈമാറ്റക്കട.
കല്ലമ്പലം: മാവിന്മൂട് റസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാമത് കൈമാറ്റക്കട സംഘടിപ്പിച്ചു. വീട്ടുകാർ ഒഴിവാക്കുന്ന ഉപയോഗപ്രദമായ സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി കൈമാറുന്ന പദ്ധതിയാണ് കൈമാറ്റക്കട. ഫ്രിഡ്ജ്, ഫാൻ, വാച്ചുകൾ, സൈക്കിൾ, മെത്തകൾ വൈവിധ്യമാർന്ന വസ്ത്രങ്ങൾ തുടങ്ങിയവ സൗജന്യമായി തെരഞ്ഞെടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ബി. രാജലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബിനോയ്, വൈസ് പ്രസിഡന്റ് എസ്. സതീശൻ നായർ, വാർഡ് മെമ്പർമാരായ മേഘന, സിനി, രാഗേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വി. പ്രശോകൻ, കെ. ഷാനവാസ്, ജെ.ജ്യോതിലാൽ, വി. പ്രസന്നകുമാർ, കെ. ദേവരാജൻ, മോഹനൻ പിള്ള തുടങ്ങിവർ കൈമാറ്റക്കടയ്ക്ക് നേതൃത്വം നൽകി.
Tags : Nattuvishesham Local News Mavinmood Residents Association