x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ല​ഹ​രി​വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ള്‍ ഇ​ല്ലാ​താ​ക്കും: മ​ന്ത്രി എ​ന്‍.ഷം​സു​ദീ​ന്‍

വെബ് ഡെസ്ക്
Published: August 5, 2026 04:08 AM IST | Updated: August 5, 2026 04:08 AM IST

കൊ​ട്ടാ​ര​ക്ക​ര സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തൂ​ഫാ​ന്‍ സെ​മി​നാ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വാ​ര്‍​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും മ​ന്ത്ര

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ല​ഹ​രി​വ്യാ​പ​ന​ത്തി​ന്റെ വ​ഴി​ക​ളെ​ല്ലാ​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന്‍. കൊ​ട്ടാ​ര​ക്ക​ര സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ സെ​മി​നാ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വാ​ര്‍​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​മാ​ണ് ല​ഹ​രി​യെ​ന്ന തി​രി​ച്ച​റി​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ണ്ട്; ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​യ​ര്‍​ന്ന​പ​ങ്കാ​ളി​ത്ത​മാ​ണ് തെ​ളി​വ്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും. ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ളും കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി ക്ഷേ​മ​ത്തി​നു പ്ര​ഥ​മ​പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും ല​ഹ​രി വ്യാ​പ​ന​ത്തി​ന്‍റെ വേ​ര​റു​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​സ​മൂ​ഹ​ത്തി​ന്റെ തു​ട​ര്‍​പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ജെ​സി​ഐ​യു​ടെ കൊ​ട്ടാ​ര​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റ​ജി നി​സ അ​ധ്യ​ക്ഷ​യാ​യി. കൊ​ട്ടാ​ര​ക്ക​ര മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​ത ഗോ​പ​കു​മാ​ര്‍, റൂ​റ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷാ​ജി സു​ഗു​ണ​ന്‍, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ അ​ഡീഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സു​ല്‍​ഫി​ക്ക​ര്‍ സ​ലാം, കൊ​ട്ടാ​ര​ക്ക​ര എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ദീ​പ്, കൊ​ട്ടാ​ര​ക്ക​ര വി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഷൈ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Operation Tophan Minister N. Shamsudeen

Recent News

Corehub Up