തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെയും നിലവിലുള്ള മാധ്യമ പ്രവർത്തകരുടെയും ക്ഷേമം മുൻനിർത്തി മീഡിയ വെൽഫെയർ ബോർഡ് രൂപീകരിക്കണമെന്നു സീനിയർ ജേർണലിസ്റ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന സമ്മേളനം മുൻ എംപിയും മുതിർന്ന പത്രപ്രവർത്തകനുമായ എം.പി. അച്യുതൻ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ വൈസ് പ്രസിഡന്റ് എ.പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കരിയം രവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയായി ജെ. അജിത് കുമാറിനെ തെരഞ്ഞെടുത്തു. ചർച്ചയിൽ എം.ജി. രാധാകൃഷ്ണൻ, ജോണ് മുണ്ടക്കയം, സി. ഗൗരീ ദാസൻ നായർ, ജെ. അജിത് കുമാർ, ടി. ശശി മോഹൻ, ജേക്കബ് ജോർജ്, ബി. ശശിധരൻ നായർ, എസ്. അനിൽ, വയലാർ ഗോപകുമാർ, അജിത് വെണ്ണിയൂർ, എ. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. വികസന സെമിനാറും മുതിർന്ന മാധ്യമപ്രവർത്തകരുടെ കുടുംബമേള സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
Tags : nattu vishesham Media workers welfare board