x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ശ​പ്പു​ലി​മ​ല​:‍ നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ന്‍ മു​ന്‍​കൂ​ട്ടി അ​നു​മ​തി വേ​ണം

വെബ് ഡെസ്ക്
Published: October 28, 2026 10:17 PM IST | Updated: October 28, 2026 10:17 PM IST

മീ​ശ​പ്പു​ലി​മ​ല​യി​ലെ നീ​ല​ക്കു​റി​ഞ്ഞി.

ഇ​ടു​ക്കി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്തെ കൊ​ടു​മു​ടി​യാ​യ മീ​ശ​പ്പു​ലി​മ​ല​യി​ല്‍ നീ​ല​ക്കു​റി​ഞ്ഞി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് വ​നംവ​കു​പ്പ്. കു​റി​ഞ്ഞി ആ​പ്പ് വ​ഴി​യോ www.kfdcecotourism.com എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യോ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത ശേ​ഷം എ​ത്തു​ന്ന​വ​ര്‍​ക്കേ മീ​ശ​പ്പു​ലി​മ​ല​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്നും ദി​വ​സ​വും 750 പേ​രെ മാ​ത്ര​മേ ക​ട​ത്തിവി​ടു​ക​യു​ള്ളൂവെ​ന്നും വ​നംവ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

മൂ​ന്നാ​ര്‍ സൈ​ല​ന്‍റ്​വാ​ലി റോ​ഡി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ ഓ​ഫിസി​ല്‍നി​ന്ന് 28 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് മീ​ശ​പ്പു​ലി​മ​ല. ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ വ​നംവ​കു​പ്പ് വാ​ഹ​നസൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ഒ​രാ​ള്‍​ക്ക് ജി​എ​സ്ടി ഉ​ള്‍​പ്പടെ 1,475 രൂ​പ​യാ​ണ് നി​ര​ക്ക്. രാ​വി​ലെ ആ​റു മു​ത​ലാ​ണ് പ്ര​വേ​ശ​നം. 60 പേ​ര്‍​ക്ക് ടെ​ന്‍റ് സ്റ്റേ ​സൗ​ക​ര്യ​വും വ​നംവ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട് .സ്ലീ​പ്പിം​ഗ് ബാ​ഗു​ക​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ടെ​ന്‍റി​ലു​ണ്ട്. മൂ​ന്നുനേ​രം ഭ​ക്ഷ​ണം ഉ​ള്‍​പ്പടെ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ഇ​ക്കോ ടൂ​റി​സം പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ള്‍​ക്ക് 4,500 രൂ​പ​യാ​ണ് നി​ര​ക്ക്. റോ​ഡോ മാ​ന്‍​ഷ​നി​ല്‍ 18 പേ​ര്‍​ക്ക് പ്ര​ത്യേ​ക താ​മ​സസൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഏ​ഴു കി​ലോ​മീ​റ്റ​ര്‍ ഓ​ഫ് റോ​ഡ് യാ​ത്ര ഉ​ള്‍​പ്പെ​ടു​ന്ന ട്ര​ക്കിം​ഗി​ല്‍ വ​ഴി​യോ​ര​ത്ത് പ​ല ഭാ​ഗ​ത്തും നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം കാ​ണാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 2,640 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള മീ​ശ​പ്പു​ലി​മ​ല ട്ര​ക്കിം​ഗ് ഏ​റെ ആ​ക​ര്‍​ഷ​ക​മാ​ണ്. വ​ര​യാ​ടു​ക​ളെ കാ​ണു​ന്ന​തി​നും സൂ​ര്യോ​ദ​യം ആ​സ്വ​ദി​ക്കു​ന്ന​തി​നും പു​റ​മേ പൂ​ത്തു​ല​ഞ്ഞ കു​റി​ഞ്ഞി വ​സ​ന്തം കൂ​ടി​യാ​യ​പ്പോ​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ഇ​വി​ടെ കാ​ഴ്ച​യു​ടെ നി​റ​പ്പൊ​ലി​മ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

12 വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ മാ​ത്രം പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി സം​ര​ക്ഷി​ത പു​ഷ്പ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ഇ​ത് പ​റി​ക്കു​ന്ന​തും ചെ​ടി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണെന്നും നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വ​നംവ​കു​പ്പ് അ​റി​യി​ച്ചു.
ശ്ര​ദ്ധി​ക്കേ​ണ്ട​ത്

വ​നംവ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന പാ​ത​യി​ലൂ​ടെ മാ​ത്രം യാ​ത്ര ന​ട​ത്തു​ക. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക. മ​ദ്യം അ​ട​ക്ക​മു​ള്ള ല​ഹ​രിവ​സ്തു​ക്ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ​ര​യാ​ടു​ക​ള്‍ അ​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ളെ​യും അ​പൂ​ര്‍​വ​യി​നം ത​വ​ള​ക​ളെയും മ​റ്റു ജീ​വി​ക​ളെ​യും തൊ​ടാ​നോ തീ​റ്റ​കൊ​ടു​ക്കാ​നോ പാ​ടി​ല്ല.

Tags :

Recent News

Corehub Up