വായാട്ടുപറന്പ് ഫൊറോനതല പാരിഷ് കൗൺസിൽ സംഗമം 'ലുമിനസ് 2026' വായാട്ടുപറമ്പ് പള്ളി പാരിഷ് ഹാളിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
വായാട്ടുപറന്പ്: തലശേരി അതിരൂപത ഫൊറോനതല പാരിഷ് കൗൺസിൽ സംഗമം 'ലുമിനസ് 2026' വായാട്ടുപറമ്പ് പള്ളി പാരിഷ് ഹാളിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. നിലപാടുള്ള, വിശ്വാസമുള്ള, ആശയ വിനിമയം നടത്തുന്ന നന്മയുടെ ഉടമകളായ വ്യക്തിക ളായി മാറാൻ ആർച്ച് ബിഷപ് ഓർമിപ്പിച്ചു.
ഫാ. ജേക്കബ് പള്ളിനീരാക്കൽ അധ്യക്ഷത വഹിച്ചു. ഫാ. സിബി പാലക്കുഴി, ഫാ. ജോബി കോവാട്ട്, ഫൊറോന പാരിഷ് കൗൺസിൽ കോ-ഓർഡിനേറ്റർ ജോർജ് എന്നിവർ പ്രസംഗിച്ചു. എട്ട് ഇടവകകളിൽ നിന്നായി 200 പേർ പങ്കെടുത്തു.
Tags :