കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് നിവേദനം നൽകുന്നു.
കട്ടപ്പന: നഗരത്തിലെ വഴിയോര കച്ചവടം അവസാനിപ്പിക്കാൻ നഗരസഭ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് അസോസിയേഷൻ നിവേദനം നൽകി.
സെക്യൂരിറ്റിയും വാടകയും നൽകി ലൈസൻസും സർക്കാർ നിശ്ചയിച്ചിരിക്കുന്ന നികുതികളും അടച്ച് വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികൾ വഴിയോര കച്ചവടക്കാരെക്കൊണ്ട് പൊറുതിമുട്ടുകയാണ്.
വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുന ഉദ്യേഗസ്ഥർ വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. കോർപറേറ്റ് കമ്പനികൾ ലോറികളിൽ സാധനങ്ങൾ ഇറക്കിനൽകി വഴിയോര കച്ചവടത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥർ അതിന് ഒത്താശ ചെയ്ത് നൽകുകയാണെന്ന് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സണ്ണി പയ്യംപള്ളിൽ ആരോപിച്ചു.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച തൊടുപുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നു ജില്ലാ പ്രസിഡന്റ് അറിയിച്ചു.
Tags :