മൂന്നാം തവണയും ജേതാക്കളായ ചങ്ങനാശേരി എസ്ബി കോളജ് ടീം
ചങ്ങനാശേരി: എംജി യൂണിവേഴ്സിറ്റി പുരുഷ-വനിത ക്രോസ് കൺട്രി മത്സരങ്ങൾ ചങ്ങനാശേരി എസ്ബി കോളജിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ നടത്തി. പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജ് ഒന്നാം സ്ഥാനവും, കോതമംഗലം എംഎ കോളജ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ ഭാഗത്തിൽ കോതമംഗലം എംഎ കോളേജ് ഒന്നാം സ്ഥാനവും ചങ്ങനാശേരി അസംഷൻ കോളജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ചങ്ങനാശേരി ഡിവൈഎസ്പി അർഷാദ് എസ്., എസ്ബി കോളേജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ ഫാ.ഡോ. ടെഡി സി. കാഞ്ഞൂപറമ്പിൽ എന്നിവർ സമ്മാനങ്ങൾ നൽകി. തുടർച്ചയായി മൂന്നാം തവണയാണ് എസ്ബി ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിയുടെ നാല് താരങ്ങൾ എംജി യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Tags :