ചാത്തന്കോട്ടുനട: എ.ജെ. ജോണ് മെമ്മോറിയല് ഹയര് സെക്കന്ഡറി സ്കൂളില് പുതുതായി നിര്മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എന്. ഷംസുദ്ദീന് നിര്വഹിച്ചു. കെ.എം അഭിജിത്ത് എംഎല്എ വിശിഷ്ടാതിഥിയായി. എംസിബിഎസ് സിയോണ് പ്രൊവിന്ഷ്യല് സുപ്പീരിയര് ഫാ. മാത്യു തെക്കേമുറിയില് അധ്യക്ഷത വഹിച്ചു.
സ്കൂള് മാനേജര് ഫാ. ബെന്നി ആലവേലില് എംസിബിഎസ്, സ്കൂള് ഹെഡ്മാസ്റ്റര് ജിജി കട്ടക്കയം എന്നിവര് പ്രസംഗിച്ചു.'മഴവര' ചിത്രപ്രദര്ശനം നാദാപുരം കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് വിപിന് ബാലന് നിര്വഹിച്ചു.
Tags : nattu vishesham Minister inaugurates school building