തെയോഭവന്‍ അരമനയില്‍ മന്ത്രി എം. ലിജു സന്ദര്‍ശനം നടത്തിയപ്പോള്‍.
മാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന ആസ്ഥാനമായ തെയോഭവന്‍ അരമനയില്‍ മന്ത്രി എം. ലിജു സന്ദര്‍ശനം നടത്തി.
അരമനയില്‍ എത്തിയ മന്ത്രി എം. ലിജുവിനെ ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോണ്‍സ് ഈപ്പന്, പരുമല ആശുപത്രി ചാരുംമൂട് കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് രാജു, ഭദ്രാസന പിആര്‍ഒ അനി വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം വിനു ഡാനിയേല്‍, ഭദ്രാസന തെയോമീഡിയ ഡയറക്ടര്‍ ബിനു തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Minister M. Liju Tayobhavan Palace