എൽദോ
കാക്കനാട്: യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറെ തൃക്കാക്കര പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ഞുമ്മൽ സ്വദേശിയായ എൽദോയാണ് പിടിയിലായത്. കാക്കനാട് ഓലിമുകൾ പള്ളിക്കുസമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നും കയറിയ യുവതിയോട് മറ്റൊരു സ്വകാര്യ ബസിൽ ഡ്രൈവറായ മഞ്ഞുമ്മൽ സ്വദേശി എൽദോ അപമര്യാദയായി പെരുമാറുകയായിരുന്നു.
ഈമാസം ഒന്പതിനാണ് സംഭവം. ഇതിനെ ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവതി തൃക്കാക്കര പൊലിസിൽ പരാതി നൽകിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ എൽദോയെ ബുധനാഴ്ചയാണ് തൃക്കാക്കര പൊലിസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : arrested nattuvishesham local news Misconduct towards a female passenger