x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ഇ​രു​ത​ല​മൂ​രി​യെ​ന്ന് ക​രു​തി കു​പ്പി​യി​ലാ​ക്കി; താ​മ​ര​ക്കു​ള​ത്ത് ക​ണ്ടെ​ത്തി​യ​ത് ക​വ​ച​വാ​ല​ൻ

വെബ്ഡെസ്ക്
Published: November 7, 2026 03:25 AM IST | Updated: November 7, 2026 03:25 AM IST

താ​മ​ര​ക്കു​ള​ത്ത് ക​ണ്ടെ​ത്തി​യ ക​വ​ച​വാ​ല​ൻ പാ​മ്പ്.

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ള​ത്ത് ക​വ​ച​വാ​ല​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി. ഇ​രു​ത​ലമൂ​രി​യെ​ന്ന സം​ശ​യ​ത്തി​ൽ പി​ടികൂ​ടി​യ പാ​മ്പ് വി​ഷ​മി​ല്ലാ​ത്ത ക​വ​ച​വാ​ല​നെ​ന്ന് വ​ന​പാ​ല​ക​രാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​യോ​ടെ താ​മ​ര​ക്കു​ളം ജം​ഗ്ഷ​നു കി​ഴ​ക്ക് മാ​റി​യു​ള്ള മ​ണി​യ​ൻ​പി​ള്ള​യു​ടെ സ്റ്റേ​ഷ​ന​റിക്ക​ട​യു​ടെ തി​ണ്ണ​യി​ലാ​ണ് ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​രു​ത​ല​മൂ​രി​യെ​ന്നു തോ​ന്നു​ന്ന പാ​മ്പി​നെ ക​ണ്ട​ത്.

മ​ണി​യ​ൻ​പി​ള്ള​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ലാ​ക്കി. വി​വ​രം അ​റി​യി​ച്ച​തോ​ടെ സ്ഥ​ല​ത്തു വ​ന്ന വാ​ർ​ഡ് മെ​ംബർ റെ​നി തോ​മ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​യും പൊ​ലി​സി​നെ​യും അ​റി​യി​ച്ചു.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പാ​മ്പി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും അ​യ​ച്ചുകൊ​ടു​ത്തു. തു​ട​ർ​ന്നാ​ണ് പാ​മ്പ് ഇ​രു​ത​ല​മൂ​രി​യ​ല്ലെ​ന്നും ക​വ​ച​വാ​ല​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ച​ത്.
പ​ശ്ചി​മ​ഘ​ട്ട വ​ന​മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന വി​ഷ​മി​ല്ലാ​ത്ത പാ​മ്പ് വ​ർ​ഗ​മാ​ണ് ക​വ​ച​വാ​ല​ൻ. അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ഇ​വ​യെ നാ​ട്ടി​ൻ​പു​റ​ത്ത് കാ​ണ​പ്പെ​ടു​ന്ന​ത്. വ​ന​പാ​ല​ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​മ്പി​നെ പി​ന്നീ​ട് തു​റ​ന്നുവി​ടു​ക​യും ചെ​യ്തു.

Tags : A 'Kavachavalan' (armored-tailed creature) was found in the lotus pond. Nattuvishesham DistrictNews

Recent News

Corehub Up