സോഫ്റ്റ്വെയർ സജി ചെറിയാൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്യുന്നു.
ചെങ്ങന്നൂർ: പേപ്പർ ഫയലുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന പരാതികൾക്ക് ഇനി കൃത്യവും വേഗത്തിലുള്ളതുമായ പരിഹാരം. ചെങ്ങന്നൂരിലെ സജി ചെറിയാൻ എംഎൽഎയുടെ ഓഫീസിലേക്ക് ദിനംപ്രതി എത്തുന്ന നൂറുകണക്കിന് അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യാൻ ഇനി പ്രത്യേക സോഫ്റ്റ്വെയർ. പ്രൊവിഡൻസ് എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർഥിയായ ജി. കാർത്തിക് പിള്ളയാണ് ഈ നൂതന സംവിധാനത്തിന് പിന്നിൽ. സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം സജി ചെറിയാൻ എംഎൽഎ നിർവഹിച്ചു.
എംഎൽഎ ഓഫീസ് സ്റ്റാഫായ ജിബിൻ ഗോപിനാഥിന്റെയും പ്രിയയുടെയും മകനാണ് കാർത്തിക്. ദിനംപ്രതി ഓഫീസിലെത്തുന്ന അപേക്ഷകൾ പേപ്പറിൽ എഴുതി സൂക്ഷിക്കുന്നതിലെ പ്രയാസങ്ങൾ മനസിലാക്കിയാണ് സോഫ്റ്റ്വെയർ വികസിപ്പിക്കാൻ കാർത്തിക് തീരുമാനിച്ചത്.
അപേക്ഷകൾ സ്വീകരിക്കുന്നത് മുതൽ നടപടി പൂർത്തിയാകുന്നത് വരെയുള്ള തത്സമയ വിവരങ്ങൾ അപേക്ഷകന് അറിയാം. അഞ്ചുമാസംകൊണ്ടാണ് സോഫ്റ്റ്വെയർ പൂർത്തിയാക്കിയത്.
Tags : Nattuvishesham Districtnews MLA office