x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി സ​ർ​ക്കാ​ർ തൊ​ഴി​ൽമേ​ഖ​ല ത​ക​ർ​ത്തു: അ​മ​ർ​ജീ​ത് കൗ​ർ


Published: June 2, 2026 07:23 AM IST | Updated: June 2, 2026 07:23 AM IST

തൃ​ശൂ​ർ: അ​റു​പ​തു ശ​ത​മാ​നം യു​വാ​ക്ക​ളു​ള്ള ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സം മു​ത​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് വ​രെ​യു​ള്ള മേ​ഖ​ല​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞെ​ന്നും എ​ഐ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ർ​ജീ​ത് കൗ​ർ. എ​ഐ​ടി​യു​സി ദേ​ശീ​യ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ടൗ​ണ്‍​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യു​വാ​ക്ക​ൾ​ക്ക് ഒ​ന്നി​ലേ​റെ ജോ​ലി​ക​ൾ ചെ​യ്യേ​ണ്ടി​വ​രു​ന്നു. ഇ​വ​ർ തൊ​ഴി​ൽ സു​ര​ക്ഷ​യ്ക്കു പു​റ​ത്താ​ണ്. പു​തി​യ ത​സ്തി​ക​ക​ളി​ല്ല.

പ​ഴ​യ​വ വെ​ട്ടി​ച്ചു​രു​ക്കി. അ​ഗ്നി​വീ​ർ പ​ദ്ധ​തി​യി​ലൂ​ടെ സൈ​ന്യ​ത്തി​ലും ക​രാ​ർ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി. ഇ​വ​രെ മ​ര​ണ​സ​മ​യ​ത്തു​പോ​ലും സൈ​നി​ക​രാ​യി ക​ണ​ക്കാ​ക്കി​ല്ല. 44 കേ​ന്ദ്ര നി​യ​മ​ങ്ങ​ളും 150 സം​സ്ഥാ​ന നി​യ​മ​ങ്ങ​ളും ത​ച്ചു​ട​ച്ചാ​ണു പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ഐ​ടി​യു​സി ദേ​ശീ​യ നേ​താ​ക്ക​ളാ​യ കെ.​പി. രാ​ജേ​ന്ദ്ര​ൻ, രാ​മ​കൃ​ഷ്ണ പാ​ണ്ഡെ, വ​ഹീ​ദ നി​സാം, കെ. ​രാ​ജ​ൻ എം​എ​ൽ​എ, കെ.​ഇ. ഇ​സ്മ​യി​ൽ, ടി.​ജെ. ആ​ഞ്ച​ലോ​സ്, ആ​ർ. പ്ര​സാ​ദ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ കൗ​ണ്‍​സി​ൽ മൂ​ന്നി​ന് സ​മാ​പി​ക്കും.

 

Tags : nattu vishesham Modi government employment sector

Recent News

Corehub Up