മോഷണക്കേസിൽ പിടിയിലായ പ്രതികൾ.
വണ്ടിപ്പെരിയാർ: മോഷ്ടിച്ച മോട്ടോർ കൊണ്ടുവന്ന് പൊളിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്നുപേർ പിടിയിലായി.
നെല്ലിമല എസ്റ്റേറ്റിനോട് ചേർന്നുള്ള തേയിലത്തോട്ടത്തിൽ മോട്ടോർ പൊളിക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംശയം തോന്നിയ ഇവർ പൊലിസിൽ വിവരം അറിയിച്ചതോടെ സബ് ഇൻസ്പെക്ടർ ജയ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സസ്പെൻഷനിലായ പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. കൊച്ചറ ചേറ്റുകുഴി സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥൻ സുനീഷ് ചെറിയാൻ (37), മഞ്ജുമല ആറ്റോരം രാജപ്പൻ (61), മുണ്ടക്കയം വണ്ടൻപതാൽ മൂന്നു സെന്റ് കോളനിയിൽ ബിനു (34) എന്നിവരാണ് പിടിയിലായത്.
പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലിസ് പറഞ്ഞു. ഇവർ മൂന്നുപേർക്കെതിരേയും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
Tags :