x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത: അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു


Published: May 14, 2026 06:27 AM IST | Updated: May 14, 2026 06:27 AM IST

ക​രി​മ​ണ്ണൂ​ര്‍: മൂ​വാ​റ്റു​പു​ഴ​-തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട​റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു. പ്ര​ദേ​ശ​ത്തി​ന്‍റെ ഗ​താ​ഗ​ത വി​ക​സ​ന​ത്തി​നും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നി​ര്‍​ണാ​യ​ക​മാ​യ ഈ ​റോ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​

ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ ഈ ​പാ​ത​യു​ടെ പു​രോ​ഗ​തി​ക്കാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​ട്ട​റോ​ഡ് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും പ​ങ്കെ​ടു​ത്തു. പു​റ​മ്പോ​ക്ക് ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ള്‍ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​ടെ​യും വീ​ട് ല​ഭി​ച്ചി​ട്ട് ഒ​ഴി​വാ​കാ​ത്ത​വ​രു​ടെയും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

ബ​ജ​റ്റ് അ​ലോ​ക്കേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കോ​ടി​ക്കു​ളം മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​വൃ​ത്തി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻജി​നി​യ​ര്‍ വി​ശ​ദീ​ക​രി​ച്ചു.​ തു​ട​ര്‍ യോ​ഗ​ങ്ങ​ളി​ല്‍ ഇ​ടു​ക്കി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രെ​യും എം​പി​യേ​യും പ​ങ്കെ​ടു​പ്പി​ച്ച് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും തീ​രു​മാ​ന​മാ​യി. ​

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജി സു​രേ​ന്ദ്ര​ന്‍, അ​നു ജി​ജോ, ജോ​മി മാ​ത്യു, ജി​ന്‍​സ് ജോ​ണ്‍, വ​ണ്ണ​പ്പു​റം ഡി​വി​ഷ​ന്‍​ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി, നൈ​റ്റ്‌​സി ഡെ​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലാ​ലു കൊ​യ്ത്താ​നം, ജോ​സു​കു​ട്ടി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ റീ​ന സോ​ജ​ന്‍, ഷ​മീ​ന ന​വാ​സ്, മാ​ത്യു തോ​മ​സ്, ഷ​മീ​ന അ​സി​സ്, വി.​എം.​ ഹ​ബീ​ബ് , റ്റി​ജോ ജോ​സ​ഫ് , ബി​ജു മാ​നു​വ​ല്‍, സ​ന്ധ്യ ജോ​ജി, ദീ​പു​മോ​ന്‍ ക​ണ്ണം​പു​ഴ, എ.​ജെ. മാ​നു​വ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മെം​ബ​ര്‍​മാ​ര്‍ ച​ര്‍​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Muvattupuzha-Theni Highway

Recent News

Corehub Up