x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മി​ഷ​ൻ ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 24, 2026 05:47 AM IST | Updated: October 24, 2026 05:47 AM IST

ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മി​ഷ​ൻ അം​ഗം ജാ​തോ​തു ഹു​സൈ​ൻ വാ​ള​യാ​ർ ന​ടു​പ്പ​തി ഊ​രു​നി​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു.

പാ​ല​ക്കാ​ട്: ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മി​ഷ​ൻ അം​ഗം ജാ​തോ​തു ഹു​സൈ​ൻ നാ​യി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ല​മ്പു​ഴ ആ​ശ്രാ​മം മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, വാ​ള​യാ​ർ ന​ടു​പ്പ​തി, മ​ല​മ്പു​ഴ ആ​ന​ക്ക​ല്ല് ഊ​രു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​മ്മി​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വി​ദ്യാ​ഭ്യാ​സ- താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ, അ​ക്കാ​ദ​മി​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ, ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ ക​മ്മി​ഷ​ൻ വി​ല​യി​രു​ത്തി. വാ​ള​യാ​ർ ന​ടു​പ്പ​തി, മ​ല​മ്പു​ഴ ആ​ന​ക്ക​ല്ല് ഊ​രു​ക​ളി​ലെ​ത്തി​യ ക​മ്മി​ഷ​ൻ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ, സാ​മൂ​ഹി​ക- സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ ചോ​ദി​ച്ച​റി​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​ഡി​എം എ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, ജി​ല്ലാ ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫി​സ​ർ എം. ​ഷ​മീ​ന, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​കെ. ബി​ന്ദു തോ​മ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up