മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ദേശീയോൽഗ്രഥന റാലിയും ദേശീയ പതാക ദിനാഘോഷവും സംഘടിപ്പിച്ചു. പീരുമേട് ഡിവൈഎസ്പി പി.എസ്.ഷിജു ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ അഞ്ഞൂറിലധികം വിദ്യാർഥികൾ ദേശീയ പതാകയുമേന്തി അണിനിരന്നു.
സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കുന്ന യുവത്വത്തിലാണ് ഭാരതത്തിന്റെ ഭാവിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഡിവൈഎസ്പി പി.എസ്.ഷിജു പറഞ്ഞു. ബോബി കെ. മാത്യു, പി.ആർ. രതീഷ്, സുപർണ രാജു, ആഷിൻ ജോസ്, ടി.ജോമോൻ ജേക്കബ്, ജോസ് ആന്റണി, നാൻസി ഡിക്രൂസ്, ഹേമന്ത് വിജയൻ, മോനിഷ എം. മോഹനൻ, നൈസ് ജോസ്, ജിന്റു മോൾ ജോൺ, ക്രിസ്റ്റി ജോസ്, പി.അനുരാഗ്, ടോമി ജോസഫ്, സജി സക്കറിയാസ്, ജിസ്മി ഷാജു, ജസ്റ്റിൻ ജോസ്, ബിബിൻ പയസ്, ടോബി സണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Rally