നയനയും വരൻ എഡ്വിനും ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ.
കേളകം: മനസമ്മത ചടങ്ങിനിടയിലും ജനാധിപത്യ കടമ നിറവേറ്റി മാതൃകയായിരിക്കുകയാണ് കേളകം ചെട്ടിയാംപറമ്പ് സ്വദേശിനി നയന. മനസമ്മത ചടങ്ങിനായി ഒരുങ്ങിയ നയന വരനോടൊപ്പമെത്തി ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിലെ 159 ാം നമ്പർ പോളിംഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്.
വിവാഹ ഒരുക്കങ്ങളുടെ തിരക്കിനിടയിലും വോട്ട് ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് നയന പറഞ്ഞു. വിവാഹ വേഷത്തിൽ എത്തിയ വധു പോളിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നവർക്കും വലിയ കൗതുകമായി. വോട്ട് രേഖപ്പെടുത്തിയ ശേഷം വീണ്ടും ചടങ്ങിലേക്ക് മടങ്ങിയ വധുവിന് കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു.
‘ജീവിതത്തിലെ പുതിയ തുടക്കത്തോടൊപ്പം സമൂഹത്തിനോടുള്ള കടമയും നിറവേറ്റണം” എന്ന സന്ദേശമാണ് പറയാനുള്ളതെന്ന് നയന പറഞ്ഞു. ചെട്ടിയാംപറമ്പ് സ്വദേശി മാമൂട്ടിൽ ബേബി -മിനി ദമ്പതികളുടെ മകളാണ്. കൊല്ലം സ്വദേശി എഡ്വിൻ ആണ് വരൻ.
Tags : Nayana despite nattuvishesham local news