മൂന്നുങ്കവയല്‍ ഭാഗത്ത് പുതിയ പാലം നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി റോയി കെ. പൗലോസ് എംഎല്‍എ തൂക്കുപാലം സന്ദര്‍ശിക്കുന്നു.
മൂലമറ്റം: കുടയത്തൂര്‍, അറക്കുളം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ മൂന്നുങ്കവയല്‍ ഭാഗത്ത് പുഴയ്ക്കു കുറുകെ പുതിയ പാലം നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി റോയി കെ. പൗലോസ് എംഎല്‍എ മൂന്നുങ്കവയല്‍ തൂക്കുപാലം സന്ദര്‍ശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് മെംബര്‍ സജി പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ സ്റ്റീഫന്‍ ജോര്‍ജ്, മാത്യു സെബാസ്റ്റ്യന്‍, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സൂസന് സാറ സാമുവല്‍, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.