സുൽത്താൻ ബത്തേരി: പൂമല സെന്റ് റോസെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനം നേടിയവർക്ക് സ്വീകരണം നൽകി.
"ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി' എന്ന പേരിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. മുനിസിപ്പൽ കൗണ്‍സിലർ ലീല പാൽപ്പാത്ത് ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് ഷിൽജ മോൾ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സ്റ്റെഫീന നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Tags : nattu vishesham Newcomers welcomed